എടച്ചേരി : (nadapuramnews.com) എടച്ചേരി പഞ്ചായത്തിന്റെ 'ഓണപ്പൊലിമ 23' പ്രദർശന വിപണന മേളക്ക് കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി. മേള പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം രാജൻ പഞ്ചായത്ത് അംഗങ്ങളായ ടി കെ മോത്തി,എൻ നിഷ, സി പി ശ്രീജിത്, ശ്രീധരൻ മമ്പയിൽ, ശ്രീജ ബാലപ്രത്ത് , അസിസ്റ്റന്റ് സെക്രെട്ടറി അനുപ്, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു, എന്നിവർ ചടങ്ങിൽ സംസാരിച്ചു. കാർഷിക നഴ്സറി, വിത്തുകൾ , ചക്ക ഉൽപ്പന്നങ്ങൾ ,
നാടൻ കൂവപൊടി, മഞ്ഞൾ, കുത്താമ്പുള്ളി , കൈത്തറി , ആയുർവേദ ഉൽപ്പന്നങ്ങൾ , ബോഡി തെറാപ്പി മെഷീൻ,മിനി ഫ്ലവർ മിൽ, കുട്ടികളുള്ളവശ്യമായ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ ഇരുപത്തഞ്ചോളം സ്റ്റാളും കുടുംബശ്രീ ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാണ് .
#Onapolima23 #Exhibition #marketingfair #started #Edachery