തുണേരി : (nadapuramnews.com) ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വയോജന യുവജനസംഗമം നടത്തി സംഗമം . കേരള മുൻ ചീഫ് സെക്രട്ടറി എസ്. എം .വി ജയനാന്ദ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ അദ്ധ്യക്ഷത വഹിച്ചു. വയോജന നിയമവും പരിക്ഷയും എന്ന കൈപുസ്തകം വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ അഹമ്മദ് പുന്നക്കലിന് നൽകി പ്രകാശനം ചെയ്തു.
എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ബ്ലോക്ക സ്ഥിരം സമിതി അദ്ധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ. ഇന്ദിര, ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വസന്ത കരിത്രയിൽ, ബ്ലോക്ക് മെമ്പർ എ .സജീവൻ വക്കീൽ,BD0 ദേവികരാജ്, , യൂത്ത് കമ്മീഷൻ സംസ്ഥാന കോഡിനേറ്റർ അഡ്വ: പി.രാഹുൽ രാജ്, എം കെ അശോകൻ മാസ്റ്റർ, ഫസൽമട്ടാൻ, ലീനീഷ് അരുവിക്കര, സി ഡി പി.ഒ എം.എ പ്രഷീദബായ് എന്നിവർ സംസാരിച്ചു. വയോജന നിയമവും യുവജന കടമകളും എന്ന വിഷയത്തിൽ എ.കെ. പിതാംമ്പരൻ മാസ്റ്റർ ക്ലാസ് നയിച്ചു.
#Vayojana-Yuvajanreunion #VayojanaYuvajana reunion #led #Thuneri #Block #Panchayath