നാദാപുരം : (nadapuramnews.com) അനധികൃതമായി വീണ്ടും മരം മുറി. നാദാപുരത്ത് പൊതുസ്ഥലത്തു നിന്നും തേക്ക് മരം മുറിച്ചതായി പരാതി. പൊതുമരാമത്ത് റോഡിനു സമീപത്തു നിന്നും തേക്കിൻ മരം മുറിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. കല്ലാച്ചി -നാദാപുരം സംസ്ഥാന പാതയിൽ സ്വകാര്യ ആശുപത്രിക്ക് മുമ്പിലെ തേക്ക് മരമാണ് മുറിച്ചു മാറ്റിയത്.

ചില്ലകൾ വെട്ടുമെന്ന തരത്തിൽ അധികൃതരിൽ നിന്നും സമ്മതം വാങ്ങിയതിനു ശേഷമാണ് മരംമുറിച്ചതെന്ന് പറയപ്പെടുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പിഡബ്ലുഡി ഓവർസിയർ ഇ പി ശരണ്യ പോലീസിൽ പരാതി നൽകി. നേരത്ത ഇത്തരത്തിൽ കല്ലാച്ചിയിൽ മരം മുറിച്ചതിൽ പൊലീസ് കേസെടുത്തിരുന്നു.
#Cut #wood #again #Complaint #teaktree #cut #publicplace #Nadapuram