നാദാപുരം: (nadapuramnews.in) ദാരിദ്ര്യ രേഖക്ക് താഴെയുള്ള, 60 വയസ്സ് തികഞ്ഞ മുതിർന്ന പൗരൻമാർക്ക് കൃത്രിമ ദന്തനിര വെച്ച് നൽകുന്ന സാമൂഹിക നീതി വകുപ്പിന്റെ മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത നേടിയ ദന്തിസ്റ്റ് നൽകിയ നിശ്ചിത ഫോറത്തിലുള്ള അനുയോജ്യതാ സർട്ടിഫിക്കറ്റ്, ബി പി എൽ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, സ്ഥാപനങ്ങളിലെ താമസക്കാർക്ക് വില്ലേജ് ഓഫീസർ നൽകുന്ന അഗതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം സാമൂക നീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ സാമൂഹിക ഓഫീസർ അറിയിച്ചു. ഫോൺ : 0495 2371911
#MandahasamScheme #Applications #invited