തൂണേരി : (nadapuramnews.in) ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മൽ പത്താം വാർഡിലെ പനോളാണ്ടി ലക്ഷംവീട് കോളനിയിലെ അനീഷിന്റെ വീട് തകർന്ന് വീണ സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിനെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് കാര്യങ്ങൾ മനസ്സിൽ ആക്കാതെ ആണെന്ന് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന.
ലൈഫ് പദ്ധതിയിൽ അർഹരായവരെ കണ്ടെത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ചത് സർക്കാർ നിർദ്ദേശിച്ച മാനദണ്ഡ പ്രകാരമാണ്. വീട് വാസയോഗ്യമല്ലാത്തതിനാൽ അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ടു എങ്കിലും കുടുംബത്തിന് മറ്റ് ക്ലേശ ഘടകങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ലിസ്റ്റിൽ 192 മത്തെ സ്ഥാനത്താണ് ഉള്ളത്.
നിലവിൽ നൂറ്റി ഇരുപതു ആളുകൾക്ക് പദ്ധതി ആനുകൂല്യം നൽകിയിട്ടുണ്ട് . വീട് അപകടാവസ്ഥയിലായതോടെ സ്വന്തമായി വേറെ സ്ഥലം ഇല്ലാത്തതിനാൽ ഗ്രാമ പഞ്ചായത്തിൻ്റെ സ്ഥലത്ത് അനുമതിയില്ലാതെ ഷെഡ് നിർമ്മിക്കാൻ ശ്രമിച്ചതിൽ പരാതി ഉയർന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് വാർഡ് മെമ്പർ വി കെ അജിത ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കുടുബത്തിന്റെ സാഹചര്യം പരിഗണിച്ചു കൊണ്ട്, പ്രസ്തുത സ്ഥലത്ത് താൽക്കാലികമായി ഷെഡ് കെട്ടി താമസിക്കാൻ കുടുംബത്തിന് മാസങ്ങൾക് മുൻപ് അനുമതി നൽകിയിരുന്നു.
കേരളത്തിൽ തന്നെ ഇത്ര അധികം വീടുകൾ കൊടുത്ത അപൂർവ പഞ്ചായത്തുകളിൽ ഒന്നാണ് തുണേരി. സർക്കാരിന്റെ ലൈഫ് ലിസ്റ്റിൽ കൂട്ടി ചെറുക്കനും ക്രമം മാറ്റാനും പഞ്ചായത്തുകൾക്ക് അധികാരം ഇല്ലാത്ത കാര്യവും ആണ്. ഇന്ന് പ്രസിഡന്റിന്റെ നേതൃതത്തിൽ സംഭവ സ്ഥലം സന്ദർശിക്കുകയും,മുൻപ് വാക്കാൽ അനുമതി നൽകിയിട്ടും താമസം മാറാത്ത ഷെഡ്ഡിലേക്ക് ഉടനെ താമസം മാറാൻ അവരെ നിർബന്ധപൂർവം കാര്യങ്ങൾ ബോധ്യപ്പെടുതുകയും ചെയ്തു .
കുടുംബത്തിന്ന് താമസിക്കാനുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിയിട്ടും ഗ്രാമ പഞ്ചായത്തിനെതിരെ ബോധപൂർവ്വം വ്യാജ പ്രചരണം നടത്തുന്നത് അപലപനിയമാണെന്ന് പി ഷാഹിന അറിയിച്ചു.
#Housecollapse #incident #Thuneri #attempt #defame #GramPanchayat #condemnable