#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു
Sep 21, 2023 06:53 PM | By MITHRA K P

 നാദാപുരം : (nadapuramnews.in) അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത വെള്ളൂർ കോടഞ്ചേരിയിലെ രയരോത്ത് അജിത(42 ) മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമാർട്ടത്തിൽ മരണകാരണം കരൾരോഗമാണെന്നാണ് (ഹെപ്പറ്റൈറ്റിസ്) പ്രാഥമിക നിഗമനം.

ആന്തരിക അവയവങ്ങൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനു ശേഷമേ കേസന്വേഷണം അവസാനിപ്പിക്കയുള്ളുവെന്നു പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ അജിത മരിച്ചത്.

മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. വൈകിട്ട് മൃതദേഹം കോടഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. അജിതയുടെ ഭർത്താവായ കോഴിക്കോട് സ്വദേശിയായ അനിൽ മൂന്നു വർഷം മുൻപാണ് മരിച്ചത്.

ഇവർക്ക് മക്കളില്ല. കഴിഞ്ഞാഴ്ച കോഴിക്കോട്ടെ അനിലിന്റെ ബന്ധുവിന്റെ വീട്ടിൽ ഒരു വിരുന്നിൽ പങ്കെടുത്തിരുന്നു. തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അജിതയുടെ സഹോദരനാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാദാപുരം പൊലീസിൽ പരാതി നൽകിയത്.

#nomystery #Ajitha'sbody #cremated #Kotanchery

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories










News Roundup