നാദാപുരം: (nadapuramnews.in) കല്ലാച്ചി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഹയർസെക്കൻഡറി ജൂനിയർ ഫിസിക്സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

അഭിമുഖം 25-09-2023 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം പത്ത് മണിക്ക് മുമ്പായി ഓഫീസിൽ എത്തി ചേരേണ്ടതാണ്.
#Teachers #hired #dailywage #basis