വളയം: (nadapuramnews.in) വളയം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൃഷികൾ കാട്ടുപന്നി നശിപ്പിച്ചു. 600ഓളം വരുന്ന ചേന, ചേമ്പ് തൈകൾ ആണ് നശിപ്പിച്ചത്.

ചുഴലി മുതുകുറ്റി ഭാഗത്താണ് ഇവർ കൃഷി നടത്തി വരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നല്ല രീതിയിൽ വിളവ് ലഭിച്ചിരുന്നതായി മേറ്റുമാരായ ചന്ദ്രി തൈപ്പറമ്പത്ത്, ബിന്ദു കല്ലിൽ എന്നിവർ പറഞ്ഞു.
#farm #indenturedlaborers #destroyed #wildboar