നാദാപുരം: (nadapuramnews.in) സംസ്ഥാന സർക്കാറിൻ്റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത നാദാപുരത്തിനായി ഒരാഴ്ചക്കാലം ജനപ്രതിനിധികളും പൊതു പ്രവർത്തകരും വീടുകൾ കയറി ഇറങ്ങുന്നു.
മാലിന്യ സംസ്കരണം, പ്ലാസ്റ്റിക്ക് കത്തിക്കലിനെതിരെയുള്ള ബോധവൽക്കരണം, ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളുമായി വീട്ടുകാരെ സഹകരിപ്പിക്കൽ തുടങ്ങിയവയാണ് ഗൃഹസന്ദർശനത്തിൻ്റെ ഭാഗമായി ചെയ്യുന്നത്.
പഞ്ചായത്ത് ബോധവൽക്കരണ ലഘുലേഖകൾ എല്ലാ വീടുകളിലും എത്തിക്കുന്നുണ്ട്. നാദാപുരം പഞ്ചായത്തിൽ 14ാം വാർഡിൽ വാർഡ് മെമ്പർ റോഷ്ന പിലാക്കാട്ട്, എം.കെ വിനീഷ്, ഇ.കെ ശോഭ, കെ.പ്രേമൻ, കെ.ജയേഷ്, സീന ,വി.കെ രവീന്ദ്രൻ, കെ.പി മനോജൻ, എന്നിവർ പങ്കെടുത്തു.
#country #garbagefree #Peoplerepresentatives #houses