നാദാപുരം: (nadapuramnews.com) ഏക മകളുടെ ജീവന് അമ്മ ഒരുക്കിയ കാവൽ വെറുതെതായി. എയ്ഞ്ചൽ മരിയ പോയ് മറഞ്ഞു. ആംബുലൻസ് ഡ്രൈവർ വിലങ്ങാട്ടെ ദീപ ജോസഫിന്‍റെ മകള്‍ എയ്ഞ്ചല്‍ മരിയ (17) അന്തരിച്ചു.
കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. അർബുദ രോഗത്തിന് കീഴടങ്ങിയായിരുന്നു പൊന്നു മോളുടെ അന്ത്യം.ചികിത്സയ്ക്കിടെ കോഴിക്കോട് മെഡിൽ കോളേജിൽ ഇന്ന് പകലായിരുന്നു ജീവൻ വെടിഞ്ഞത്.
ജീവിത വഴിയിൽ തനിച്ചായി പൊരുതി ജീവിച്ച വിലങ്ങാട്ടെ ദീപ ജോസഫിനെ മലയാളക്കരയാകെ അറിയാം. രണ്ട് വർഷം മുമ്പ് എയ്ഞ്ചൽ മരിയയ്ക്ക് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.
മകളുടെ ജീവൻ തിരിച്ച് പിടിക്കാൻ അമ്മ നടത്തിയ അതിജീവനത്തിന് വനം വകുപ്പും സർക്കാറും മലയാളികൾ ഒന്നടക്കം ഒപ്പം ചേരുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കൊടുവിൽ മകളുടെ ജീവൻ തിരിച്ചു കിട്ടിയെങ്കിലും അർബുദം വീണ്ടും കരിനിഴലായി.
#Mothercare #AngelMaria #hidaway