പാറക്കടവ്: (nadapuramnews.com) ചെക്യാട് പഞ്ചായത്തിലെ മുഖ്യ അങ്ങാടിയായ പാറക്കടവ് നിരവധി ഗവ:സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും,ബാങ്കുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും ഉള്ള പാറക്കടവ് ടൗൺ

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരാൻ യാത്രാ സൗകര്യം ഉള്ള പാറക്കടവിലെ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസ് പാറക്കടവിൽ നിന്ന് കുറുവന്തേരിയിലേക്ക് മാറ്റുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അധികൃതർ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്ന് ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അഹമദ് കുറുവയിലും ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്ററും പ്രസ്താവനയിൽ പറഞ്ഞു.
അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടി സംഘടിപ്പിക്കും എന്നും പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് നിവേദനം ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്റർ,ട്രഷറർ കോമത്ത് ഹംസ,സിക്രട്ടറി വി.വി മൊയ്തു എന്നിവർ അസ്സി:എഞ്ചിനിയർ എം.കെ അസീസ്സിന് നൽകി.
#withdraw #shifting #KSEBsection #offices #Parakkadav #MuslimLeague