നാദാപുരം: (nadapuramnews.com) സംസ്ഥാന റസ്ലിങ്ങ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥിയും, വരിക്കോളി സ്വദേശിയുമായ ശ്രീ വിഷ്ണുവിൻ്റെ വിജയത്തിൽ നാടൊന്നാകെ അഭിമാനിക്കുന്നു. വരിക്കോളി സുര്യോദയത്തിൽ പ്രദീപൻ ബീന ദമ്പതികളുടെ മകനായ ശ്രീ വിഷ്ണു അണ്ടർ 17നിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.

ചെറുപ്രായത്തിലെ സ്വപ്രയത്നത്തിലുടെയാണ് വിജയങ്ങൾ കരസ്ഥമാക്കിയത്. ഫുട്ബോൾ കളിക്കാരനായി ഹൈസ്കൂൾ തലത്തിൽ ജി.വി.രാജയിൽ അഡ്മിഷൻ കിട്ടിയ ശ്രീ വിഷ്ണു റസ്‌ലിങ്ങിനോട് താൽപ്പര്യം തോന്നി അതിലേക്ക് മാറുക ആയിരുന്നു. അണ്ടർ 17നിൽ ജാർഖണ്ഡിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
ഡൽഹിയിൽ നടക്കുന്ന ദേശീയ റമ്പ്ലിങ്ങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ട തയ്യാറെടുപ്പിലാണ് ശ്രീ വിഷ്ണു .ഏക സഹോദരി ഷോണിമ രാജസ്ഥാനിൽ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഗ്രാജ്യേറ്റ് വിദ്യാർത്ഥിനിയാണ്. സംസ്ഥാന സ്വർണ ജേതാവിന് മികച്ച സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
#Victory #sreeVishnu #Varikoli #village #shines #gold