നാദാപുരം: (nadapuramnews.in) ചെന്നൈ എസ് ആർഎം കോളേജിൽ നിന്ന് ഒക്യുപേഷൻ തെറാപ്പിസ്റ്റായി ഉന്നത വിജയം കരസ്ഥമാക്കിയ ഇയ്യംകോട് രണ്ടാം വാർഡിലെ ഡോ: ആദിഥ് കൃഷ്ണ എസ് എസ് നെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉപഹാരം നൽകി അനുമോദിച്ചു.
'ഇഗ്‌നൈറ്റ് ഇയ്യംകോട്' എന്ന പദ്ധതി പ്രകാരം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രത്യേക കോച്ചിങ്, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നവർക്ക് അനുമോദനം തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കുന്നു.
വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു . അബുഹാജി കാപ്പാറോട്ട്, ആനാണ്ടി അബ്ദുല്ല, പി കെ സമീർ, ടി അബൂബക്കർ എന്നിവർ സംബന്ധിച്ചു
#occupational #therapist #Dr.AdithKrishna #fecilitated