നാദാപുരം: (nadapuramnews.in) മുഹമ്മദ് സിനാന് നാടിന്റെ യാത്രാമൊഴി. തൂണേരി കുഞ്ഞിപ്പുര അപകടത്തിൽ മരിച്ച പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം ഖബറടക്കി. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഗാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി.കെ. മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.

നാദാപുരം–തലശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുരമുക്കിലാണ് കാർ മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രി 12നായിരുന്നു അപകടം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ് മോർട്ടം നടത്തിയ എന്നവള്ളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം ചെയ്തു.
ഉപ്പ: സി കെ റാഷിദ് ബുഖാരി. ഉമ്മ: ഉമൈന. സഹോദരങ്ങൾ: മുഹമ്മദ് യാസീൻ, ഫാത്തിമ, സയ്ത്തൂൻ.
മുസ്ലിം ലീഗ് നേതാക്കളായ പാറക്കൽ അബ്ദുല്ല, സൂപ്പി നരിക്കാട്ടേരി, ബംഗ്ലാത്ത് മുഹമ്മദ്, പഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ മെമ്പർമാരായ മധു മോഹനൻ റെജില കിഴക്കുംകരമൽ ഫൗസിയ സലിം എംസി സുധാ സത്യൻ റഷീദ് കാഞ്ഞിരക്കണ്ടി പേരോട് അബ്ദുറഹ്മാൻ സഖാഫി, ഒ കെ കുഞ്ഞബ്ദുള്ള, കുഞ്ഞബ്ദുള്ള നൊച്ചാട് സയ്യിദ് താഹ തങ്ങൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
പനാടത്തായ ജുമാമസ്ജിദിൽ വെച്ച് നടന്ന ജനാസ നമസ്കാരത്തിന് പേരോട് അബ്ദുറഹിമാൻ സഖാഫി നേതൃത്വം നൽകി.
#Sinan #Kunhipuraaccident #buried #body #student