#Jaundice | എളയിടത്ത് മഞ്ഞപ്പിത്ത ബാധ; ആരോഗ്യവിഭാഗം പ്രതിരോധം ഊർജ്ജതമാക്കി

#Jaundice |  എളയിടത്ത് മഞ്ഞപ്പിത്ത ബാധ; ആരോഗ്യവിഭാഗം പ്രതിരോധം ഊർജ്ജതമാക്കി
Sep 29, 2023 07:24 PM | By Kavya N

പുറമേരി : (nadapuramnews.com)  ഗ്രാമപഞ്ചായത്തിലെ എളയിടത്ത് മഞ്ഞപ്പിത്ത ബാധ.ആരോഗ്യവിഭാഗം പ്രതിരോധം ഊർജ്ജതമാക്കി. പുറമേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇളയിടത്ത് നാല് പേർക്ക് മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്തും ആരോഗ്യവിഭാഗവും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കി. പ്രദേശത്തുള്ള 230 കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തി.

എല്ലാ വീടുകളിലും മഞ്ഞപ്പിത്ത ബാധയുമായി ബന്ധപ്പെട്ട ലഘുലേഖകൾ വിതരണം നടത്തി. വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഇളയിടം ശിശു മന്ദിരത്തിൽ ജെ.എച്ച്.ഐ.ശ്രീഷ്ണ.യുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്കുള്ള ആരോഗ്യ ശിൽപ്പശാല നടത്തി.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും മഞ്ഞപ്പിത്ത ബാധയുള്ള വീടുകളിലെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയക്കരുത് എന്നും, പനി തലവേദന ക്ഷീണം , കണ്ണിന് മഞ്ഞ നിറം എന്നിവ ഉള്ളവർ സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ നടത്തണമെന്നും പുറമേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതിലക്ഷ്മിയും, മെഡിക്കൽ ഓഫീസർ ഡോക്ടർ സുനിൽകുമാർ എന്നിവർ അറിയിച്ചു.

രോഗം പടർന്നു പിടിക്കാതിരിക്കാൻ ഉള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. പ്രദേശത്ത് ആശാ പ്രവർത്തകർ, സി.ഡി.എസ്.മെമ്പർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ എല്ലാവിധ സഹായ സഹകരണങ്ങളും ആരോഗ്യവിഭാഗം ഉറപ്പുവരുത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായി ചെറിയ തരത്തിൽ ചതുപ്പ് പ്രദേശമായ ഇളയിടത്ത് വീടുകളിലെ ശുചിമുറികളിൽ നിന്നും, അടുക്കളയിൽ നിന്നും, ഒഴുക്കിവിടുന്ന മലിനജലം 10 ദിവസത്തിനകം ശാസ്ത്രീയമായ സംസ്കരിക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി നിർദ്ദേശം നൽകി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

#Jaundice #elayidam #healthdepartment #strengthened #defense

Next TV

Related Stories
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










Entertainment News