വളയം: (nadapuramnews.in) വളയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ തിരികെ സ്കൂളിൽ പരിപാടി സംഘാടക സമിതി രൂപീകരണയോഗം ഇന്ന് പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

ഒക്ടോബർ 8മുതൽ ഡിസംബർ 10വരെയാണ് തിരികെ സ്കൂളിലേക്ക് പരിപാടി നടക്കുക. യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, അസിസ്റ്റന്റ് സെക്രട്ടറി, സി ഡി എസ് അംഗങ്ങൾ, വിവിധ സ്കൂളിലെ ഹെഡ്മാസ്റ്റർമാർ, സി ഡി എസ് ചെയർപേഴ്സൺ, റിസോഴ്‌സ് പേഴ്സൺ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
#backtoschool #Organizing #committee #formationmeeting #held #Valayamgramapanchayat