നാദാപുരം: (nadapuramnews.in) ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. തൂണേരി പഞ്ചായത്തിലെ വെള്ളൂർ സ്വദേശിയായ ചോങ്ങാട്ട്താഴക്കുനി ബിജു (36) ആണ് ഉദാരമതികളുടെ കനിവ് കാത്ത് കഴിയുന്നത്. ബിജു ഇരു വൃക്കകളും തകരാറിലായി ദീർഘകാലമായി ചികിത്സയിലാണ്.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ബിജുവിന്റെ ജീവൻ രക്ഷിക്കാൻ കഴിയൂ എന്നാണ് വിദഗ്ധരായ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. 40 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സാ താങ്ങാനാവത്ത സ്ഥിതിയിലാണ് കുടുംബം. ഭാര്യയും രണ്ടര വയസ്സുകാരി മകളും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം.
പെയിന്റിങ്ങ് തൊഴിലാളിയായ ബിജുവിന് ഭീമമായ തുക താങ്ങാവുന്നതിലപ്പുറമാണ്. ഇതോടെ നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷക്കാലം കൊണ്ട് ഉദാരമതികളുടെ സഹായത്തോടെ ചികിത്സ സഹായ നിധിയ്ക്കു ശേഖരിക്കാൻ സാധിച്ചത് പതിനെട്ടു ലക്ഷത്തോളം രൂപ മാത്രമാണ്.
സുമനസ്സുകൾ മനസ്സറിഞ്ഞ് ചേർത്ത് നിർത്തി സഹായങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് ബിജുവും കുടുംബവും. പി.പി സുരേഷ് കുമാർ ചെയർമാനും, സി.കെ സത്യൻ ജനറൽ കൺവീനറായും പി.കെ.സി ഹമീദ് ട്രഷററുമായ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് ആവശ്യമായ തുക സമാഹരിച്ചു വരികയാണ്.
കമ്മിറ്റിയുടെ പേരിൽ കനറാ ബാങ്ക് തൂണേരി ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. 9074624253 എന്ന നമ്പറിൽ ഗൂഗിൾ പേ വഴിയും പണം അയക്കാവുന്നതാണ്. ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിനെ രക്ഷിക്കാൻ സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.
#youngman #kidneyfailure #seekshelp