നാദാപുരം: (nadapuramnews.com) കലാ- സാംസ്കാരിക പ്രവർത്തകനും, ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതാവുമായിരുന്ന ടി പി സത്യനാഥൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികം ആചരിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മറ്റിയുടേയും, ടി പി എസ് പഠനകേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഭരണ ഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രൊഫ: കെ എം ഭരതൻ പ്രഭാഷണം നടത്തി.
എ കെ പീതാംബരൻ മാസ്റ്റർ, വി കെ ചന്ദ്രൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ എന്നിവർ സത്യനാഥൻ മാസ്റ്ററെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. അശോകൻ തണൽ വരച്ച സത്യനാഥൻ മാസ്റ്ററുടെ ചായാചിത്രം ഭാര്യ ശാരദ ടീച്ചർക്ക് കൈമാറി.
പി കെ അശോകൻ അധ്യക്ഷത വഹിച്ചു. ടി പി എസ് പഠന കേന്ദ്രം കൺവീനർ ഗംഗാധരൻ മാസ്റ്റർ സ്വാഗതവും ,ചെയർമാൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു
#SathyanMaster #memories #2nd #deathanniversary #observed