വെള്ളമുണ്ട: (nadapuramnews.in) താമരശ്ശേരി ചുരവും പക്രം തളം ചുരവുംകയറി വയനാട്ടിലേക്കും മൈസൂരിലേക്കും യാത്ര ചെയ്യുന്നവർ ഓർക്കുക. അറിഞ്ഞില്ലെങ്കിൽ പറയട്ടെ ഇവിടെ വെള്ളമുണ്ട പൊലീസ് സ്റ്റേഷനടുത്ത് രുചിയുടെ പെരുമഴ പെയ്യിക്കുയാണ് ഒരു കുടുംബം.
സ്നേഹ രുചി വിളമ്പുന്ന റൈഹാനത്തയും മക്കളും വയറ് മാത്രമല്ല നമ്മുടെ മനസ്സും നിറയ്ക്കാതെ വിടില്ല. "വളവിലെ തട്ടുകട -വീട്ടിലെ ഭക്ഷണം " നല്ല ഒന്നാതരം ഭക്ഷണം , അതും നമ്മുടെ വീട്ടിൽ നിന്ന് കഴിക്കുന്ന അതേ അന്തരീക്ഷത്തിൽ .
സഞ്ചാരികൾക്ക് എന്നും പുതുമ നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്ന സുന്ദരയിടമാണ് വയനാട്. വയലും നാടും കാടും ചേരുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണല്ലോ നമ്മുടെ വയനാട്. അപ്പോൾ പിന്നെ നല്ല ഭക്ഷണം കൂടിയായാലോ ?
ഇങ്ങ് വടക്കേ മലബാറ്കാർക്ക് പക്രം തളം ചുരം കയറിയാൽ സംസ്ഥാന പാതയോരത്ത് വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ എത്തും മുമ്പുള്ള നൂറു മീറ്റർ അകലെയുള്ള വളവിലാണ് ഒരിക്കലും മറക്കാത്ത സ്നേഹ വിഭവം വിളമ്പുന്നത്. താമരശ്ശരി ചുരം കയറിവന്നാൽ വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ കഴിഞ്ഞ് ഒരു നൂറ് മീറ്റർ മാത്രം.
വയനാടിന്റെ ദൃശ്യചാരുതയ്ക്ക് മാറ്റുകൂട്ടാൻ ഒരു രുചി പെരുമയും. ചെറുതും വലുതുമായ നൂൽമഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവിൽ എവിടേയ്ക്ക് വന്ന് പോയവർ ആരും വളവിലെ തട്ട് കടയും ഇവിടുടെ വിഭവങ്ങളും മറക്കില്ല. പോത്ത് വരട്ടിയതും നെയ്ച്ചോറും ഒരു ഒടുക്കത്തെ ടേസ്റ്റാണ്. നല്ല തുമ്പ പൂ പോലുള്ള ചോറ്.
പിന്നെ ബീഫിന്റെ മണവും രുചിയും ഒന്നു വേറെയാ . എല്ലാം നല്ല ചൂടോടെ തന്നെ . ചിക്കൻ ബിരിയാണിയും കാട ബിരിയാണിയും ബീഫ് ബിരിയാണിയും കപ്പയും ചപ്പാത്തിയും പൊറാട്ടയും പിന്നെ നല്ല നാടൻ ചേറും . വരുന്നതിന് മുമ്പൊന്ന് വിളിച്ച് പറഞ്ഞാൽ ടയറ് പത്തിലും നെയിപ്പത്തിലും എന്താ വേണ്ടെ എല്ലാവിഭവങ്ങളും ഇവർ ചൂടാറാതെ ഉണ്ടാക്കിയേക്കും.
പിന്നെ ഒരു വിശേഷമുണ്ട് തുറമാങ്ങയും സ്പെഷ്യൽ അച്ചാറുകളും തേൻ നെല്ലിക്കയും ഒർജിനൽ കാട്ടുതേനും റൈഹാനത്തയുടെ വിശേഷങ്ങൾ അങ്ങ് കടൽ കടന്നിട്ടുണ്ട്. ഡൽഹിയിൽ നിന്നും അങ്ങ് കാനഡയിൽ നിന്നും വരെയുള്ള സഞ്ചാരികൾ ഈ ഉമ്മയുടെ കൈപ്പുണ്ണ്യവും മക്കളുടെയും ആതിഥ്യമര്യാതയും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
നല്ല വൃത്തി ശുദ്ധമായ കിണർ വെള്ളം ആരാധനാലയം പോലെ വെടിപ്പുള്ള അടുക്കള അങ്ങിനെ പറഞ്ഞാൽ തീരില്ല ഇവിടുത്തെ വിശേഷങ്ങൾ. രാവിലെ ഏഴ് മുതൽ രാത്രി പതിനൊന്ന് മണി വരെ ഏതു നേരത്തും ഭക്ഷണം റെഡി ...... വെക്കാൻ സമയം വേണം വരുന്നതിന് മുമ്പ് വിളിക്കുക..... +91 97478 46662
ഗൂഗിൾ മാപ്പ് ലിങ്ക് https://maps.app.goo.gl/tr5kTenfySTphsBG6
കുടുംബം അന്തസ്സോടെ പോറ്റിവളർത്തിയ ഒരു പെൺ മനസ്സിന്റെ തന്റേടത്തിന്റെ കഥയുണ്ട് മൂന്ന് മക്കളുടെ അമ്മയായ റൈഹാനത്തിന്റെ വിജയഗാഥയ്ക്ക് പിന്നിൽ. അതേ കുറിച്ച് തുടർന്ന് വായിക്കാം......
#Valavilethattukada #homefood #Thattukada #vellamunda #Wayanad