നാദാപുരം: (nadapuramnews.in) മാലിന്യമുക്ത നവ കേരളം ക്യാമ്പയനിന്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കുട്ടികൾ ശുചിത്വ പ്രതിജ്ഞ എടുത്തു. ചേലക്കാട് എം എൽ പി സ്കൂളിലെ കുട്ടികളാണ് മാലിന്യ ശുചിത്വ പ്രതിജ്ഞ എടുത്തത്.
വാർഡ് മെമ്പർ സുനിത എടവത്ത്ക്കണ്ടി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാനാധ്യാപിക ഷേർളി ടീച്ചർ ജൈവ അജൈവ മാലിന്യങ്ങൾ ഏതൊക്കെയാണ് എന്നതിനെ കുറിച്ചും എങ്ങനെയാണ് ഓരോ മാലിന്യവും ശാസ്ത്രീയമായി സംസ്കരിക്കേണ്ടത് എന്നതിനെ കുറിച്ച് ക്ലാസ്സ് എടുത്തു.
പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ എങ്ങനെ വേർതിരിച്ച് മൂല്യ വർധിതമായി വിൽപ്പന നടത്തി വരുമാനം ഉണ്ടാകുന്നതിനെ കുറിച്ചും ഹരിത കർമ്മ സേന പ്രവർത്തകരുടെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി.
#pledge #Children #involved #sanitation #activities