നാദാപുരം: (nadapuramnews.in) തൊഴിലാകളെ മൃഗതുല്യം കണ്ട ജന്മി മാടമ്പിമാരെ വിറപ്പിച്ച കമ്യൂണിസ്റ്റിന്റെ മറു നാമം കെ.സി. വാണിമേലിന്റെ മണ്ണും വിണ്ണും ചുകപ്പിച്ച നിസ്വവർഗ പോരിന്റെ അടയാളം ഇനി സമരവീഥികളിൽ തീപന്തത്തിന്റെ തെളിച്ചമാകും.
തോൽക്കാത പോരാളി ജീവിത യവനികയിൽ മറഞ്ഞു. കെ.സി ചോയി അന്തരിച്ചു. എൻപത്തിയഞ്ച് വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
വൈകിട്ട് നാല് മണിവരെ പരപ്പു പാറ കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനം. 6 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരിക്കും. മലയോര കുടിയേറ്റ ജനതയ്ക്ക് അവകാശ ബോധം പകർന്ന് അതിജീവനത്തിന്റെ ചെങ്കൊടി കൈമാറിയ കെ സി, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ എത്തിയ നേതാക്കൾക്ക് വഴിവിളക്കായി.
ദീർഘ കാലം കർഷ തൊഴിലാളി യൂനിയൻ നാദാപുരം ഏരിയ കമ്മിറ്റി അംഗമായ കെ.സി, സി പി ഐ എം അവിഭക്ത വളയം, വാണിമേൽ ലോക്കൽ കമ്മിറ്റികളിൽ പതിറ്റാണ്ടുകളോളം അംഗമായിരുന്നു.
വാണിമേൽ സഹകരണ ബേങ്ക് ഡയരക്ടർ, വാണിമേൽ ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കെ സി ചീരു ( സി.പി ഐ എം മുൻ വാണിമേൽ ലോക്കൽ കമ്മിറ്റി മെമ്പർ - വാണിമേൽ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ) മക്കൾ : മാലതി, ചന്ദ്രി,സുജാത മരുമക്കൾ: പരേതനായ നാണു (കൊമ്മിയോട് ), ശ്രീധരൻ (ചാലപുറം), കൃഷ്ണൻ (പരപ്പുപാറ ).
#KC #Vanimel #communist #fighter