കല്ലാച്ചി: (nadapuramnews.com) ഒമ്പതാം വാർഡ് വികസന സമിതിയുടെ ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡിന്റെ വിവിധ ഭാഗങ്ങളിൽ ലൈസ് ബിന്നുകൾ സ്ഥാപിച്ചു തുടങ്ങി. ലൈസ് കവറുകൾ,സിപ്പപ്പ് കവറുകൾ, മിഠായി പൊതികൾ തുടങ്ങ പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിക്കുന്നതിന് മാത്രമായാണ് പ്രത്യേക ബിന്നുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഇത്തരം കവറുകളാണ് ടൗണുകളും റോഡുകളുമൊക്കെ വൃത്തികേട് ആക്കുന്നതിൽ ഏറിയ പങ്ക് വഹിക്കുന്നത്. ആദ്യഘട്ടത്തിൽ ചേലക്കാട് ടൗൺ, കല്ലാച്ചി ഗവ:യു പി സ്കൂൾ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ചേലക്കാട്ടെ പ്രമുഖ ഡ്രൈവിംഗ് സ്കൂളായ കൃഷ്ണ കൃപ ഡ്രൈവിംഗ് സ്കൂളാണ് ഈ ബിന്നുകൾ സ്പോൺസർ ചെയ്തത്.
#Licebins #installed #various #parts #9thWard #Kalachi