തൂണേരി: (nadapuramnews.com) തൂണേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 15 വാർഡുകളിൽ നിന്നായി നിരവധി ക്ലബ്ബുകൾ പങ്കെടുത്ത കലാകായിക മേളയിൽ റിഥം ക്രിയേറ്റീവ് മൂവ്മെന്റ് യൂത്ത് തൂണേരി വെസ്റ്റ് കോട്ടേമ്പ്രം ഓവറോൾ ചാമ്പ്യന്മാരായി.
120ലധികം പോയിന്റുകൾ നേടി തുടർച്ചയായി രണ്ടാം വർഷവും ചാമ്പ്യന്മാരായ റിഥം യൂത്തിനുവേണ്ടി അത്‌ലറ്റിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച ശ്രുതി ബജീഷ്, അവന്തിക കൃഷ്ണൻ എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹരായി.
വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ റണ്ണേഴ്സപ്പ് ട്രോഫിയും റിഥം കരസ്ഥമാക്കി. നിരവധി സ്ത്രീകളെയും പുരുഷന്മാരെയും മത്സരത്തിന്റെ ഭാഗമാക്കി കേരളോത്സവം സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യം പൊതുസമൂഹത്തിന് കാണിച്ചു കൊടുക്കുവാൻ ക്ലബ്ബിന് സാധിച്ചു.
എന്നും ഈ മാതൃകാപരമായ പ്രവർത്തനം മറ്റു ക്ലബ്ബുകളും ഏറ്റെടുത്ത് പ്രാവർത്തികമാക്കണമെന്നും സമാപന ചടങ്ങിൽ സംസാരിച്ച തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് പി. ഷാഹിന അഭിപ്രായപ്പെട്ടു. ക്ലബ്ബിനു വേണ്ടി സെക്രട്ടറി സജീഷ് കോട്ടേമ്പ്രം, ട്രഷറർ പ്രവീഷ് വി കെ, അനീഷ് വയലോരം എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
#KeralaFestival #Rhythm #Thuneri #West #Kotembram #overall #champions