നാദാപുരം: (nadapuramnews.com) കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ "ഷീ" തൂണേരി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി .
ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ ഗ്രാമ പഞ്ചായത്തിന്റെയും ഗവ.ഹോമിയോപ്പതി ഡിസ്പൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്റർ & APHC ഹോമിയോപ്പതി ഡിസ്പെൻസറി തൂണേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പ് തൂണേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ: സൗമ്യവതി .എൻ.കെ. സ്വാഗതം പറഞ്ഞു. പ്രസ്തുത വാർഡ് മെമ്പർമാർ രഞ്ജിത്ത്, രജില .കെ .കെ, വാർഡ് വികസന സമിതി കൺവീനർ രജീഷ്.കെ .എന്നിവർ സംസാരിച്ചു.തൂണേരി ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ: ഭവ്യ. കെ. എസ്. ഏകാരോഗ്യം , ഷീ കാമ്പയിൽ എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സ് എടുത്തു.
യോഗാ പരിശീലക ഡോ: അഞ്ജലി. എസ് ആർ. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള യോഗാ ഡെമോൺ സ്ട്രേഷൻ യോഗാ പഠിതാക്കളുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. കൂടാതെ ഹൈപ്പർ ടെൻഷൻ, ഡയബെറ്റിസ്, തൈറോയ്ഡ് രോഗങ്ങൾ മുതലായവ ഉൾപ്പെടുത്തി ക്യാമ്പിൽ എത്തിയ രോഗികൾക്കായി ഒരു സ്ക്രീനിംഗും നടത്തി.
ജി എച്ച് ഡി വളയം മെഡിക്കൽ ഓഫീസർ ഡോ: ഷോന, ഡോ: സൗമ്യവതി .എൻ. കെ , ഡോ: ഭവ്യ എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. ജി എച്ച് ഡി തൂണേരി ഫാർമസിസ്റ്റ് അമയ രാജ് എം.ടി . അറ്റൻഡർ സതി .വി.പി, ആശാ | വർക്കേർസ്, അറ്റൻഡർ പ്രേമലത. എ. എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ 100 ഓളംപേർ ഗുണഭോക്താക്കളായി.
#Shecampaign #Healthcamp #women #started #Thuneri #GramPanchayath