പാറക്കടവ്: (nadapuramnews.in) കണ്ണൊന്ന് തെറ്റി നടന്നാൽ അപകടം ഉറപ്പാണ് ആളെവീഴ്ത്തുന്ന ചതിക്കുഴി ഇനിയും അധികൃതരെ ഉണർത്തുന്നില്ല. പാറക്കടവിൽ തകർന്ന ഓവ് ചാൽ സ്ലാബ് അപകടക്കെണിയാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു.

ഇന്നും അപകടം. കാൽ നടയാത്രക്കാരൻ ഓവ് ചാലിൽ വീണു. പാറക്കടവ് അങ്ങാടിയിൽ ടാക്സി സ്റ്റാറ്റിന് സമീപത്തുള്ള ഓവ് ചാലിന്റെ കോൺക്രീറ്റ് സ്ലാബാണ് നെടുകെ തകർന്നത്.
നാട്ടുകാരും ഡ്രൈവർമാരും ഗ്രാമപഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.
#pit #deceit #fall #man #broken #slab #parakkadavu #bridge #becomes #dangertrap