നാദാപുരം: എക്‌സൈസ് വിമുക്തി സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ഷോർട്ട് ഫിലിം മൽസരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസിന്റെ നേത്യത്വത്തിൽ തയ്യാറാക്കിയ ഷോർട്ട് ഫിലിമിന് ഒന്നാം സ്ഥാനം.

പേരോട് സ്‌കൂൾ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഇസ്മായിൽ വാണിമേലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'അച്ചന്റെ മകൻ' എന്ന ഷോർട്ട് ഫിലിമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഷോർട്ട് ഫിലിം സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഷോർട്ട് ഫിലിമിൽ കെ.പി.മുഹമ്മദ് നാജിഹ്, സുഭാഷ് വാണിമേൽ എന്നിവരാണ് അഭിനയിച്ചത്.
ഹൈസ്‌കൂൾ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്‌കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ 'അടയാളങ്ങൾ' എന്ന ഷോർട്ട് ഫിലിമിനാണ് ഒന്നാം സ്ഥാനം. ജില്ലാതല മൽസരത്തിൽ ജേതാക്കളായ രണ്ട് സ്‌കൂളിനും ക്യാഷ് അവാർഡായി 3000 രൂപ വീതം ലഭിക്കും.
എക്സൈസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നാട്ടിലൊരു സിനിമ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ നടത്തിയ മൽസരത്തിൽ ജില്ലയിൽ ജേതാക്കളായവർക്കുള്ള അവാർഡും പ്രൈസ് മണിയും കോഴിക്കോട് വെച്ച് നടക്കുന്ന പരിപാടിയിൽ വിതരണ ചെയ്യുമെന്ന് അവാർഡ് വിവരം പ്രഖ്യാപിച്ച കോഴിക്കോട് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.രാജേന്ദ്രൻ അറിയിച്ചു.
#father's #son #state #Perode #School #NSS #ShortFilm #Award