കല്ലാച്ചി : (nadapuramnews.com) വിഷ്ണുമംഗലത്ത് ഓത്തിയിൽ മുക്കിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നാദാപുരം ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
പ്രതികൾ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജാതിയേരി സ്വദേശികളായ മൂന്നംഗസംഘത്തിന്റെ പ്രതികളുടെ സുഹൃത്തുകളെ പോലീസ് ചോദ്യം ചെയ്തു. പ്രതികൾക്കായി ജില്ലയ്ക്കകത്തും പുറത്തും പോലീസ് തിരച്ചിൽനടത്തി.
പ്രതികളിൽ ഒരാൾ വളയം പോലീസ് സ്‌റ്റേഷൻ പരിധിയിൽ വധശ്രമക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ ജാതിയേരി മാന്താറ്റിൽ ചാമ അജ്മൽ നേരത്തേ ലഹരിക്കേസുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. പ്രദശത്ത് സജീവമായ ലഹരിസംഘത്തിലേക്കും പോലീസിന്റെ അന്വേഷണം നീളുന്നുണ്ട്.
#case # attempted #murder #youngman #Kallachi #Lookout #notice #accused