കല്ലാച്ചി : (nadapuramnews.com) പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റ തവണയായി നൽകുക, കുടിശ്ശികയായ ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കല്ലാച്ചിയിൽ തൂണേരി ബ്ലോക്ക് കെ.എസ്.എസ്.പി. യൂണിയൻ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു .
സമരം യൂണിയൻ ബ്ലോക്ക് പ്രസിഡണ്ട് പി. കരുണാകരകുറുപ്പ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. ശങ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. രാഘവൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ ദാമു,
കെ. ചന്തു, പി.വി. വിജയകുമാർ, പി.കെ സുജാത, കെ. ഹേമചന്ദ്രൻ, ടി പീതാംബരൻ , എം കെ രാധ, സി. സരസ്വതി, വി, രാജലക്ഷ്മി, ടി. രാജൻ, വാസു പുതിയോട്ടിൽ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
ഒപ്പം എൻ. അമ്മത്, സുരേന്ദ്രൻ തൂണേരി, ഇ മുകുന്ദൻ കെ.പി. ബാലൻ, എൻ.പി. കണ്ണൻ, പി.കെ ജ്യോതികുമാർ, എൻ.പി ചന്ദ്രൻ, കുഞ്ഞിക്കണ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
#Sathyagraha #strike #KSSP #sathyagraha #strike #Kallachi #raising #various #demands