വടകര : (nadapuramnews.com) ലോക പ്രമേഹ ദിനമായ നവംബർ 14ന് പാർക്കോ ഡയബത്തോൺ 2023 ന്റെ ഭാഗമായി സൗജന്യ പ്രമേഹ ശില്പശാല സംഘടിപ്പിക്കുന്നു.
പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും രോഗ ബാധിതർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന ശില്പശാലക്ക് ജനറൽ മെഡിസിൻ, ഡയബറ്റോളജി, നെഫ്രോളജി, ഒഫ്ത്താൽമോളജി, ഗൈനക്കോളജി, പൊഡിയാട്രി, ക്ലിനിക്കൽ ന്യൂട്രീഷ്യൻ,
ഡയബറ്റിക് ഫിസിയോതെറാപ്പി ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും. രാവിലെ 8 മുതൽ ഒരു മണിവരെയാണ് ക്യാമ്പ്. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് 2000 രൂപ വിലവരുന്ന ഷുഗർ,
എച്ച്ബിഎ1സി, യൂറിൻ മൈക്രോ ആൽബുമിൻ, ബയോതെസിയോമെട്രി, കൊളസ്ട്രോൾ തുടങ്ങിയ ലബോറട്ടറി പരിശോധനകളും കൺസൾട്ടേഷനും സൗജന്യമായിരിക്കും.
പ്രമേഹരോഗികൾക്കും രോഗലക്ഷണങ്ങളുള്ളവർക്കും പ്രമേഹത്തെക്കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും ശില്പശാലയിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ 0496 3519999, 0496 2519999 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
#Free #diabetes #workshop #14th #Parco