കല്ലാച്ചി: (nadapuramnews.com) പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന സന്ദേശമുയർത്തി നടക്കുന്ന പ്രചരണത്തിൻ്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിത്തിൻ്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ സെമിനാർ നടത്തി . നാദാപുരം പഞ്ചായത്ത് പത്താം വാർഡിൽ നടപ്പിൽകുന്ന സന്തുഷ്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി സന്തുഷ്ട ഗ്രാമം പദ്ധതിയെ ആസ്പദമാക്കിയായിരുന്നൂ സെമിനാർ.
ഇ കെ വിജയൻ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു. ജനകീയ ആസൂത്രണം കല്യാശ്ശേരി മാതൃക നേതൃത്വം നൽകിയ ടി ഗംഗാധരൻ മാസ്റ്റർ ,തുരുത്തി കര നിർമല ഹരിത ഗ്രാമത്തിൻ്റെ അമരക്കാരൻ പി എ തങ്കച്ചൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു .
സന്തുഷ്ട ഗ്രാമത്തിൻ്റെ ലോഗോ നിഷ മനോജിന് നൽകി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ പ്രകാശനം ചെയ്തു. അനൂപ് സി ടി രചിച്ച് രാജീവൻ പാലയാട് സംഗീതം നൽകിയ മുദ്രാ ഗീതം രാജേഷ് കല്ലാച്ചി ആലപിച്ചു
പരിപാടിയിൽ തൂണേരി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷത വഹിച്ചു . വി കെ ചന്ദ്രൻ മാസ്റ്റർ , കരിമ്പില് ദിവാകരൻ, എ കെ പീതാംബരൻ മാസ്റ്റർ, ശശിധരൻ മാസ്റ്റർ പി കെ അശോകൻ ,എന്നിവർ സാംസരിച്ചു. സി ടി അനൂപ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ മനോജ് നന്ദി പറഞ്ഞു.
#Kerala #Sasthra #Sahitya #Parishath #organized #seminar #Kallachi