പുറമേരി: (nadapuramnews.com) മൂന്ന് നാളുകളിലായി പുറമേരിയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ കേരളോത്സവത്തിന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വർണാഭമായ ഘോഷയാത്രയോടെ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ: പി ഗവാസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി, ജില്ലാ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയ ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ഘോഷയാത്രിയിൽ അണിനിരന്നു.

പുറമേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് പച്ചോല കൊണ്ട് തീർത്ത ബാനറിന്റെ അകമ്പടിയോടെ കേരളീയ വസ്ത്രം അണിഞ്ഞ് നൂറുകണക്കിന് സ്ത്രീകൾ ഘോഷയാത്രയിൽ പങ്കെടുത്തു. വർണ്ണ കടലാസുകളും,ബലൂണുകളും ഘോഷയാത്രയ്ക്ക് മിഴിവേകി. പുറമേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര പുറമേരി ടൗൺ ചുറ്റി കടത്തനാട് രാജാസ് ഹൈ സസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.
പരിപാടിയുടെ ഉദ്ഘടാനം സിനിമ നടൻ മധുപാൽ നിർവ്വഹിക്കും.കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 2023 ന് ഇന്ന് പുറമേരിയിൽ തുടക്കമാവുന്നത് . ഡിസംബർ 1,2,3 തിയ്യതികളിൽ പുറമേരി യിലെ വിവിധ വേദികളിലാണ് കലോത്സവം നടക്കുക . ഇന്ന് വൈകുന്നേരം 4 സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും നടന്നു.
#colorful #procession #DistrictKeralaFestival #begins #Purameri