നാദാപുരം: (nadapuramnews.in) കുമ്മങ്കോട്ടെ പൊതുപ്രവർത്തകനായിരുന്ന ഇ.കെ നാണുവിൻ്റെ അകാല വിയോഗത്തെ തുടർന്ന് കുടുംബത്തെ സംരക്ഷിക്കുന്നതിന് നാട്ടുകാർ സ്വരൂപിച്ച സംഖ്യ കുടുംബത്തെ ഏൽപ്പിച്ചു.

കുമ്മങ്കോട് ഹെൽത്ത് സെൻ്ററിനു സമീപം ചേർന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് കെ.പി വനജ ഫണ്ട് കൈമാറി. വാർഡ് മെമ്പർ ആയിഷ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.
സി.എച്ച് മോഹനൻ.എ രോത്ത് ഫൈസൽ, കിഴക്കേടത്ത് പ്രേമൻ, കോട്ടാല ശ്രീധരൻ, സി.എച് ബാലകൃഷ്ണൻ, വി.കുമാരൻ, പുതിയോട്ടിൽ ഷാജി, സി.ആർ ഗഫൂർ, ടി. കണാരൻ, അയ്യൂബ് എന്നിവർ സംസാരിച്ചു. കെ.ടി.കെ ബാലകൃഷ്ണൻ സ്വാഗതവും, പി.കെ ശിവദാസൻ നന്ദിയും പറഞ്ഞു.
#family #support #fund #handed #over #EKnanu