നാദാപുരം: (nadapuramnews.in) ആത്മീയം, ആദർശം, സംഘാടനം എന്നീ ശീർഷകത്തിൽ എസ്.വൈ.എസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അസ്സഹ്‌വ സ്പെഷ്യൽ കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ശാഖാതല മുഖാബല സംഗമങ്ങൾക്ക് തുടക്കമായി.

നിയോജക മണ്ഡലംതല ഉദ്ഘാടനം ജാതിയേരി കല്ലുമ്മലിൽ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ നിർവ്വഹിച്ചു. സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി അധ്യക്ഷത വഹിച്ചു. എസ്.പി.എം തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി.
പി.കെ അഹമ്മദ് ബാഖവി, സി അബ്ദുൽ ഹമീദ് ദാരിമി, ടി.എം.വി അബ്ദുൽ ഹമീദ്, പി.കെ റഈസ്, പി.കെ ഉസ്മാൻ ഹാജി, റഫീഖ് ചാമാളി പ്രസംഗിച്ചു. അബ്ദുൽ ഹഖ് ഹുദവി പേങ്ങാട്, ഹാരിസ് റഹ്മാനി തിനൂര്, റാഫി റഹ്മാനി പുറമേരി ക്ലാസെടുത്തു.
പി.പി അശ്റഫ് മൗലവി സ്വാഗതവും വി.പി റഫീഖ് നന്ദിയും പറഞ്ഞു. ജനുവരി 10 നകം മണ്ഡലത്തിലെ 66 ശാഖകളിൽ മുഖാബല സംഗമങ്ങൾ നടക്കും.
#SYSCampaign #facetoface #meetings #started #today