പാറക്കടവ്: ചെക്യാട് സൗത്ത് എം.എൽ.പി സ്കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ട നിർമ്മാണോദ്ഘാടനം നടന്നു. ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറി സ്കൂളിൽ തന്നെ വിളയിച്ചെടുക്കുക എന്ന ഉദ്ദേശമാണ് കാർഷിക ക്ലബ് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വിത്തു നട്ടുകൊണ്ട് ചെക്യാട് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ നിർവഹിച്ചു.
ചടങ്ങിൽ ഹെഡ് മിസ്ട്രസ് ജിഷ എൻ.കെ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ ഷാനിഷ് കുമാർ, റഫീഖ് എൻ.കെ , കെ നൗഫൽ ക്ലമ്പ് കൺവീനർ അജയഘോഷ് കെ.പി , അശ്വതി ബാലൻ, ശ്രുതി,ഷമ്യ ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
#organic #vegetables #Plantation #construction #started #chekkiad #South #MLP #School