എടച്ചേരി: (nadapuramnews.com) എടച്ചേരി ശ്രീ കാക്കന്നൂർ ക്ഷേത്രം തിറമഹോത്സവം 2024 ജനുവരി 29 മുതൽ ഫെബ്രുവരി 3വരെ നടക്കും. ഉത്സവത്തോടനുബന്ധിച്ച് ജനുവരി 29ന് 7 മണിക്ക് പ്രാദേശിക കലാപരിപാടികൾ അരങ്ങേറും. 30ന് വൈകുന്നേരം 7 മുതൽ സംഗീതാർച്ചന 8 മണിക്ക് ശ്രീപാദം നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന ഫ്യൂഷൻ നൈറ്റ് 9.30 മണിക്ക് വനിതകളുടെ കലാപരിപാടികൾ ഉണ്ടാകും.

ജനുവരി 31ന് രാവിലെ 9 മണിക്ക് കലവറ നിറയ്ക്കൽ വൈകുന്നേരം 7 മണിക്ക് സമ്മാനദാനം , സംസ്ഥാന കലോത്സവ ജേതാക്കൾക്ക് അനുമോദനം. 7 30ന് പൂക്കാട് യു.കെ രാഘവൻ മാസ്റ്ററുടെ പ്രഭാഷണം. 8:30ന് സംസ്ഥാന കലോത്സവത്തിൽ ഒട്ടൻ തുള്ളലിൽ എ ഗ്രേഡ് നേടിയ സിഹ ബിഎസിന്റെ ഓട്ടൻതുള്ളൽ . 9 മണിക്ക് മെഗാ ഷോയും .
ഫെബ്രുവരി ഒന്നിന് രാവിലെ 9 മണിക്ക് കൊടിയേറ്റം വൈകുന്നേരം നട്ടതിറ വെള്ളാട്ടങ്ങൾ . ഫെബ്രുവരി രണ്ടിന് വാൾ വരവ് കുരുത്തോല വരവ്, ഇളനീർ വരവുകൾ 4 മണിക്ക് എഴുന്നള്ളത്ത് വൈകുന്നേരം 7 മണിക്ക് ശ്രീ കൊയമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന പൂക്കലശം വരവും ശേഷം വിവിധ തിറകളും അരങ്ങേറും. അവസാന ദിനമായ ഫെബ്രുവരി 3 ന് വിവിധ തിറകൾ ,അന്നദാനം, ഗുരുതിയും തർപ്പണവും ഉണ്ടാകും.
#Edachery #SreeKakannoorTemple #Thiramahotsavam #begin #January29