#ahammadpunnakkal | ജനപ്രതിനിധികളുടെ ധർണ്ണാസമരം; പിണറായി വിജയന്റേത് സ്വേഛാധിപത്യ ഭരണക്രമം - പുന്നക്കൽ

#ahammadpunnakkal | ജനപ്രതിനിധികളുടെ ധർണ്ണാസമരം; പിണറായി വിജയന്റേത് സ്വേഛാധിപത്യ ഭരണക്രമം - പുന്നക്കൽ
Jan 17, 2024 01:42 PM | By Kavya N

പാറക്കടവ് : (nadapuramnews.com) വികേന്ദ്രീകൃതാസൂത്രണത്തിന് പുകൾപെറ്റ കേരളത്തിൽ ഇന്ന് നടക്കുന്നത് പിണറയിവിജയന്റെ സ്വേഛാധിപത്യ ഭരണക്രമമാണെന്ന് ജില്ലാ മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ അഹമ്മദ് പുന്നക്കൽ അഭിപ്രായപ്പെട്ടു. ചെക്യാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ മുസ്ലിം ലീഗ് ജനപ്രതിനിധികൾ നടത്തിയ ധർണ്ണാസമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും അനിവാര്യമായ പാലിയേറ്റീവ് പ്രവർത്തനത്തിന് പോലും ഫണ്ട് അനുവദിക്കുന്നില്ല. സാമ്പത്തിക വർഷത്തിന്റെ പൂർത്തീകരണത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ,കേരളത്തിൽ പദ്ധതി നിർവ്വഹണം 33 ശതമാനം മാത്രമേ ആയിട്ടുള്ളൂ. സർവ്വ ഗ്രാന്റുകളും വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾ സമ്പൂർണ്ണമായും സ്ഥംഭിച്ചിരിക്കുകണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്ററി പാർട്ടി ലീഡർ ടി.കെ.ഖാലിദ് മാസ്റ്റർ അദ്ധ്യക്ഷനായി. മണ്ഢലം ലീഗ് സെക്രട്ടറി ബി.പി മൂസ്സ, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അഹമ്മദ് കുറുവയിൽ, നസീമ കൊട്ടാരം,കോമത്ത് ഹംസ, വി വി മൊയ്ദു, വസന്ത കരിന്ത്രയിൽ പ്രസംഗിച്ചു.

മെമ്പർമാരായ റംല കുട്യാപ്പണ്ടി, ഹാജറ ചെറൂണി, മഫീദ സലീം, പാർട്ടി നേതാക്കളായ കരക്കുളത്ത് മമ്മി, പി കെ മഹമൂദ് ,ഹസ്സന് പിള്ളാണ്ടി തുടങ്ങിയവരുംസംബന്ധിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ സുബേർ പറേമ്മൽ സ്വാഗതവും സി. എച്ച് സമീറ നന്ദിയും പറഞ്ഞു.

#Dharna #strike #People's #Representatives #PinarayiVijayan's #autocratic #regime #Punnakkal

Next TV

Related Stories
#accident |  കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

Jul 26, 2024 10:08 PM

#accident | കല്ലാച്ചി മിനി ബൈപ്പാസിൽ വീണ്ടും അപകടം ; ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ താഴേക്ക് വീണു

കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ മുൻപും ഇത്തരത്തിലുള്ള നിരവധി അപകടം...

Read More >>
#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

Jul 26, 2024 08:29 PM

#MarakatteriDhamodharan | മരക്കാട്ടേരിയുടെ മരണം; നടിന് നഷ്ടമായത് തികഞ്ഞ ഗാന്ധിയനെ

സംഘടനാ കോൺഗ്രസ് പ്രവർത്തകനുമായ മരക്കാട്ടേരി കെ ഗോപാലൻ, എം കമലം എന്നിവരോടൊപ്പാണ്...

Read More >>
#knowledge | അറിവും നൈപുണ്യവും  നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്

Jul 26, 2024 06:12 PM

#knowledge | അറിവും നൈപുണ്യവും നേടി വിദ്യാർത്ഥികൾ മുന്നേറണം - ഡോ. ഇ കെ. സതീഷ്

ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത...

Read More >>
#training  | മത്സര പരീക്ഷകള്‍ ;   സൗജന്യ പരിശീലന ക്ലാസ്സുകൾ

Jul 26, 2024 03:37 PM

#training | മത്സര പരീക്ഷകള്‍ ; സൗജന്യ പരിശീലന ക്ലാസ്സുകൾ

പട്ടികജാതി/വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെപ്പെന്റ് ലഭിക്കും....

Read More >>
#featuredocumentary | ഇന്ത്യയിലെ ആദ്യത്തെ ഓസ്കാർ നോമിനേറ്റഡ്  ഫീച്ചർ ഡോക്യൂമെന്ററി  പ്രദർശനം ഇന്ന്

Jul 26, 2024 01:13 PM

#featuredocumentary | ഇന്ത്യയിലെ ആദ്യത്തെ ഓസ്കാർ നോമിനേറ്റഡ് ഫീച്ചർ ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

ഉദ്ഘാടന ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല? എങ്കിൽ വടകര പാർക്കോയിൽ വരൂ

Jul 26, 2024 10:48 AM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല? എങ്കിൽ വടകര പാർക്കോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup