വാണിമേൽ: (nadapuramnews.com) വാണിമേൽ ഗ്രാമ പഞ്ചായത്ത് 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെയും ബന്ധുക്കളുടെയും സ്നേഹസംഗമം സംഘടിപ്പിച്ചു. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
രാവിലെ പരപ്പുപാറയിൽ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. സുരയ്യ ടീച്ചർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് പരിചരണം നൽകുന്ന രോഗികളുടെ മാനസികോല്ലാസം ലക്ഷ്യം വെച്ചാണ് രോഗികളുടെ സംഗമം സംഘടിപ്പിച്ചത്. പരിപാടിയിൽ വൈസ് പ്രസിഡണ്ട് സെൽമ രാജു അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർമാരായ ഫാത്തിമ കണ്ടിയിൽ, മിനി, റസാഖ് പറമ്പത്ത്, മജീദ് എം.കെ, ജാൻസി ,അനസ് നങ്ങാണ്ടി, അഷറഫ് കൊറ്റാല, ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.സഫർ ഇക്ബാൽ , ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.നാഫിയ എം. ഹെൽത്ത് ഇൻസ്പെക്ടർ ജയരാജൻ, പാലിയേറ്റീവ് ഇൻ ചാർജ് ഫൗസിയ,ജെ.എച്ച്.ഐമാർ, ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.
ഒപ്പം പ്രമുഖ കലാകാരന്മാരായ മണി ദാസ് പയ്യോളിയും ,സ്വരൂപ് പയ്യോളിയും കലാപരിപാടികൾ അവതരിപ്പിച്ചു.
#love #meeting #VanimelGramaPanchayath #organized #Palliative #SnehaSangamam