പാറക്കടവ്: (nadapuramnews.com) വില്ലേജ് ഓഫീസർ അവധിയിൽ പോയി. പകരം ചുമതലക്കാരില്ലാതെ ഓഫീസ് പ്രവർത്തനം സ്തംഭിച്ചു. അനാഥമായ വില്ലേജ് ഓഫീസിന് മുന്നിൽ കർഷകൻ്റെ പ്രതിഷേധം. അഞ്ച് ദിവസം മുമ്പ് അപേക്ഷ നൽകിയിട്ടും അത്യാവശ്യം കിട്ടേണ്ട തണ്ടപ്പേർ ലഭിച്ചില്ല, തുടർന്ന് ചെക്യാട് വില്ലേജ് ഓഫീസിൽ കർഷകൻ കുത്തിയിരിപ്പ് സമരം തുടങ്ങി.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
വളയം കാലിക്കൊളുമ്പ് മുത്തങ്ങച്ചാലിൽ കൂട്ടായി നാണുവാണ് ബുധനാഴ്ച്ച രാവിലെ മുതൽ ചെക്യാട് വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് അധികൃതർക്കെതിരെ പ്രതിഷേധിക്കുന്നത്. ചെക്യാട് - വളയം പഞ്ചായത്തുകളുടെ മലയോര പ്രദേശത്ത് നിന്ന് പത്തും പതിനഞ്ചും കിലോമീറ്റർ ദൂരം സഞ്ചരിച്ച് ചെക്യാട് വില്ലേജ് ഓഫീസിൽ എത്തിയാൽ യഥാസമയം സേവനങ്ങൾ ലഭിക്കുന്നില്ലെന്നാണ് നാണു പറയുന്നത്. തൻ്റെ താമസ സ്ഥലത്തോട് ചേർന്ന കൃഷിഭൂമിക്ക് തണ്ടപ്പേർ നമ്പർ ലഭിക്കാൻ അഞ്ച് ദിവസം മുമ്പ് ഇവിടെ എത്തി അപേക്ഷ നൽകിയിരുന്നു.
ഇന്ന് വീണ്ടും എത്തിയപ്പോൾ കൃത്യമായ മറുപടി പറയാൻ പോലും വില്ലേജ് ഓഫീസിൽ ഉള്ളവർക്ക് കഴിഞ്ഞില്ലെന്നും ഉന്നത റവന്യൂ അധികൃതരെ ബന്ധപ്പെട്ടിട്ടും തീരുമാനമാകാതതിനാലാണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതെന്ന് നാണു പറഞ്ഞു. വില്ലേജ് ഓഫീസർ തിങ്കളാഴ്ച്ച വരെ അവധിയിലാണെന്നും പ്രശ്നം ശ്രദ്ധയിൽപ്പെട്ടതായും ഓഫീസറുടെ ചുമതല മാറ്റി നൽകാൻ കലക്ട്രേറ്റിൽ നിന്ന് നടപടി തുടങ്ങിയതായി വടകര താഹസിൽദാർ കലാ ഭാസ്ക്കർ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
#VillageOffice #Orphan #Farmer's #sit-in strike #Chekyadu #villageoffice #didnot #receive #Thandaper