വാണിമേൽ: (nadapuramnews.com) നൃത്ത നൃത്യങ്ങളും ഒപ്പനയും മറ്റു കലാപരിപാടികളുമായി പിഞ്ചോമനകൾ വേദിയിൽ വിസ്മയം തീർത്ത് വാണിമേൽ കോടിയൂറ അംഗൻവാടി കലോത്സവം നവ്യാനുഭവമായി. പിഞ്ചോമനകൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസ്സ് നിലക്കാത്ത ഹർഷാരവം മുഴക്കി. മഴവില്ല് 2024 എന്ന പേരിൽ നടന്ന പരിപാടി ഒരു പ്രദേശത്തിന്റെ ഉത്സവമായി മാറുകയായിരുന്നു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ റംഷീദ് ചേരനാണ്ടി അധ്യക്ഷത വഹിച്ചു. ഖത്തർ കെഎംസിസി നേതാവ് തായമ്പത്ത് കുഞ്ഞാലി വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകി. പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ്, കോടിയുറ എൽ പി സ്കൂൾ പിടിഎ പ്രസിഡണ്ട് റഷീദ് കോടിയൂറ, ഹെഡ്മിസ്ട്രസ് സി പി നസ്രത്ത് തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടി ടീച്ചർ എം കെ ആരിഫ സ്വാഗതം പറഞ്ഞു
#Vanimel #Kodiyura #Anganwadi #ArtFestival #new #experience