വളയം: (nadapuramnews.com) പട്ടിണി കിടക്കുന്ന ആരും ഇല്ലാത്ത കേരളം, എൽഡിഎഫ് സർക്കാറിൻ്റെ സ്വപ്നത്തിലേക്ക് ആദ്യ ചുവട് വെച്ച് വളയം ഗ്രാമ പഞ്ചായത്ത് . നിലവിൽ അതിദാരിദ്ര്യർ ആരും ഗ്രാമ പഞ്ചായത്തിൽ ഇല്ലെന്നും ഇക്കാര്യം സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും പ്രസിഡൻ്റ് കെ.പി പ്രദീഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പഞ്ചായത്തിൽ ഒൻപത് കുടുംബങ്ങളാണ് അതിദാരിദ്ര്യരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. ഇവർക്ക് ഭക്ഷണവും താമസ സൗകര്യവും മരുന്നും ഗ്രാമപയത്ത് യഥാസമയത്ത് എത്തിക്കുന്നുണ്ട്. വൈസ് പ്രസിഡൻ്റ് പി ടി നിഷ , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.വിനോദൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
#There #no #hungry #people #here #Valayam #became #first #village #panchayath #Kerala #without #extreme #poverty #Announcement #soon