എടച്ചേരി : (nadapuramnews.com) കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കും വിവേചനങ്ങൾക്കും എതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുപക്ഷ എം.പിമാരും എം.എൽ.എമാരും ഡൽഹിയിൽ നടത്തുന്ന ധർണ്ണാ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി ടൗണിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു,
എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.വി ഗോപാലൻ,ടി അനിൽകുമാർ, വത്സരാജ് മണലാട്ട്, അഡ്വ.പി രാഹുൽ രാജ്, പി.കെ ബാലൻ, വി. കുഞ്ഞിക്കണ്ണൻ, നാസർ ചിയ്യൂർ എന്നിവർ പ്രസംഗിച്ചു. സ്ത്രീകളടക്കമുള്ള നൂറ് കണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
#LDF #held #public #meeting #Edachery