തൂണേരി : (nadapuramnews.com) 129 കോടി 28 ലക്ഷത്തി 85 അയ്യായിരത്തി 662 രൂപ വരവും, 128 കോടി 37 ലക്ഷത്തി 81 ആയിരത്തി 818 രൂപചിലവും 90 ലക്ഷത്തി 93 ആയിരത്തി 844 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന തൂണേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് 2024-25 ൻ്റെ ബജറ്റ് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അവതരിപ്പിച്ചു. പ്രസിഡണ്ട് കെ.പി വനജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.പി പ്രദീഷ്, പി.സുരയ്യ ടീച്ചർ അഡ്വ: ജ്യോതി ലക്ഷമി ,സുധ സത്യൻ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷതയ കെ.കെ. ഇന്ദിര, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ സജീവൻ വക്കീൽ, ബിഡിഒ ദേവിക രാജ് എന്നിവർ സംസാരിച്ചു.
മുൻഗണന വിഭാഗം ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ ലഘുകരണത്തിൻ്റെ ഭാഗമായി 'തൊഴിലുറപ്പ് പദ്ധതിക്കായ് നൂറ്റി പതിനെട്ടു കോടി അമ്പത്തി ഒൻപത് ലക്ഷത്തി ഇരുപത്തി ആയ്യായിരവും അരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു കോടി നാൽപത്തിമൂന്ന് ലക്ഷത്തി അമ്പതിനായിരം, ഉൽപാദന മേഖല എൺപത്തി രണ്ട് ലക്ഷത്തി അമ്പതിനായിരം സ്ത്രികൾ കുട്ടികൾ,
വയോജനങ്ങൾ ഉന്നമത്തിലായ് മുപ്പത്തി എട്ട് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി തൊള്ളായിരത്തി അറുപത് രൂപ മാലിന്യ സംസ്കരണത്തിനായ് പഞ്ചായത്തുകളുമായ് സംയുക്ത പദ്ധതികൾക്കായ് നാൽപ്പത്തി അഞ്ച് ലക്ഷത്തിനാൽപത്തി ഒന്നായിര 'ത്തി മുന്നൂറും പട്ടികജാതി, പട്ടികവർഗ്ഗ മേഖലയ്ക്ക് 12 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിർമ്മാണത്തിന് ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷവും പശ്ചാത്തല മേഖലയ്ക്ക് 69 ലക്ഷവും വകയിരുത്തി.
#Thooneri #Block #Panchayath #Budget #objective #poverty #alleviation #rural areas