എടച്ചേരി: (nadapuramnews.in) പെൻഷൻ പരിഷ്കരണ കുടിശ്ശികയും, ഡി.എ.കുടിശ്ശികയും ഉടൻ വിതരണം ചെയ്യണമെന്നും മെഡിസെപ് ഒ പി.ചികിത്സക്കും അനുവദിക്കണമെന്നും കെ.എസ്എസ്.പി.യു. എടച്ചേരി പഞ്ചായത്ത് വാർഷിക സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് രക്ഷാധികാരി എം പി സഹദേവൻ സംഘടനാ വിശദീകരണം നടത്തി. ബ്ലോക്ക് കെ.എസ് പിയു പ്രസിഡന്റ്, പി കരുണാകര കുറുപ്പ്, മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ.മോട്ടി, ടി.പീതാംബരൻ, കെ.രമേശൻ, ഇ.കെ.ശങ്കരവർമ്മ രാജ,പി.ലക്ഷ്മി, കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ, പി.കെ.ബാലൻ, ടി.വി ഗോപാലൻ, ഇ.മുകുന്ദൻ, കെ.കെ.പുരുഷൻ, കെ.ഹരിന്ദ്രൻ, കെ.ബാലൻ ഹരിത, സി.കെ.അബ്ദുള്ള, എ.കെ.സാവിത്രി, കെ.ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
വരണാധികാരി കെ ചന്ദ്രൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇ മുകുന്ദൻ (പ്രസിഡണ്ട്) കെ.കെ.പുരുഷൻ (സിക്രട്ടരി ) കെ.ബാലൻ ഹരിത (ട്രഷറർ)
#Pension #reform #arrears #disbursed #KSSPU