പാറക്കടവ്: (nadapuramnews.in) ചെക്യാട് സൗത്ത് എം.എൽ പി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ ഖാലിദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ഫായിസ് ചെക്യാട് അദ്ധ്യക്ഷനായി. വലിയ വീട്ടിൽ അബൂബക്കർ ഹാജി സ്കൂളിന് വേണ്ടി മൈക്ക് സെറ്റ് നൽകി.
വാർഡ് മെമ്പർ മഫീദ സലിം, മാനേജർ അബ്ദുൾ റസാഖ് കണിയോത്ത് ഹെഡ്മിസ്ട്രസ് ജിഷ എൻ.കെ, ആലി ഹസൻ ഹാജി റാഷിദ് കെ.കെ.എച്ച്, റഫീഖ് കെ.കെ, നൗഫൽ കെ, നുസ്രത്ത് പി.പി, റഹീന വി.പി അജയഘോഷ് കെ.പി എന്നിവർ സംസാരിച്ചു.
#Sahavasa #camp #mic #set #dedication #organized