തൂണേരി: (nadapuramnews.in) ഭവന നിർമ്മാണം കുടിവെള്ളം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് തൂണേരി ഗ്രാമപഞ്ചായത്ത് 2024. 25ലെ വാർഷിക ബജറ്റ്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അവതരിപ്പിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ അധ്യക്ഷയായി.
3 7, 91 , 94, 513 രൂപ വരവും 37, 68 ,95,434 രൂപ ചിലവും 22 ,99,078 രൂപ നീക്കിയിരിപ്പും ഉൾക്കൊള്ളുന്നതാണ് വാർഷിക ബജറ്റ്.
ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾക്കായി 67 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം ഉൾപ്പെടെയുള്ള പാർപ്പിട മേഖലയ്ക്ക് 6 കോടി 70 ലക്ഷം രൂപയും വിവിധ കുടിവെള്ള പദ്ധതികൾക്കായി 45 ലക്ഷം രൂപയും, പശ്ചാത്തല മേഖലയ്ക്ക് 4 29 00000 രൂപയും കൃഷി അനുബന്ധ മേഖലയിലെ വിവിധ പദ്ധതികൾക്കായി 42 82,000രൂപയും നീക്കിവെച്ചു.
തെളിമയാർന്ന തൂണേരി പദ്ധതിക്കായി 30 53 250 ലക്ഷം രൂപയും, പട്ടികജാതി ക്ഷേമ പദ്ധതികൾക്കായി 825000 രൂപയും ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള വിവിധ പദ്ധതികൾക്കായി 28 45000 രൂപയും, വനിത വികസനം 1490000 രൂപയും, ദാരിദ്ര്യ ലഘൂകരണം 15 കോടി രൂപയും വിദ്യാഭ്യാസം കലാസംസ്കാരം എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ടുള്ള പദ്ധതികൾക്ക് 4 75000 രൂപയും മൃഗസംരക്ഷണം ക്ഷീര വികസനം എന്നീ മേഖലകൾക്ക് 8 75000 രൂപയും വകയുരുത്തിയിട്ടുണ്ട്.
കൃഷി ഓഫീസ് ബഡ്സ് സ്കൂൾ ആയുർവേദ ആശുപത്രി എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനും വഴിയോര വിശ്രമ കേന്ദ്രം സ്ഥിരം എം സി എഫ് കേന്ദ്രം എന്നിവ സ്ഥാപിക്കാനും പദ്ധതികൾ ഉണ്ട്.
സ്ഥിരം സമിതി അംഗങ്ങളായ റെജുല നെടുമ്പ്രത്ത് റഷീദ് കാഞ്ഞിരക്കണ്ടി മറ്റ് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നിർവഹണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.
#Emphasis #housing #crore #budget #Thuneri #Grama #Panchayath