വാണിമേൽ: (nadapuramnews.com) കാട്ടാന ശല്യം രുക്ഷമായ സാഹചര്യത്തിൽ വിലങ്ങാട് മലയങ്ങാട് പ്രദേശത്തെ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണാത്തത്തിൽ പ്രതിഷേധിച്ചു കൊണ്ട് കെ ഐ എഫ് എയുടെ നേതൃത്വത്തിൽ വിലങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
കാട്ടാനയെ തുരത്തണമെന്നും കൃഷി നഷ്ടപെട്ട കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പരിപാടിയിൽ മേഖല പ്രസിഡന്റ് ടോസ് എബ്രഹാം, കിഫ ജില്ലാ ഭാരവാഹികളായ വിപിൻസ് മാത്യു, ജോർജ് കൊച്ചുപറ മ്പിൽ, സി എം മാത്യു, ജിജി ഞാവള്ളി എന്നിവർ സംസാരിച്ചു
#wildelephant #disturbance #KIFA #march #Vilangad #forest #office