#Awarded | സഹകരണ റിയാലിറ്റി ഷോ ; ചെക്യാട് സഹകരണ ബാങ്കിന് പുരസ്കാരം

#Awarded  |  സഹകരണ റിയാലിറ്റി ഷോ ; ചെക്യാട് സഹകരണ ബാങ്കിന് പുരസ്കാരം
Feb 19, 2024 07:23 PM | By Kavya N

പാറക്കടവ് :  (nadapuramnews.com) തൃശൂർ കിലയിൽ കഴിഞ്ഞ ദിവസം നടന്ന ലോകത്തിലെ ആദ്യത്തെ സഹകരണ റിയാലിറ്റി ഷോയിൽ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന് പുരസ്കാരം ലഭിച്ചു. സഹകരണ - കാർഷിക രംഗത്ത് വിവിധ മേഖലകളിൽ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടീം കോ. ഓപ്പറേറ്റീവ് ആണ് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കാപ്പട്ട ഇരുപത്തി ഒന്ന് ബാങ്കുകളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത്.

അഗ്രികൾച്ചറൽ കോ ഓപറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർമാരായ ബി.പി.പിള്ള, ഡോ:എം. രാമനുണ്ണി, കേരളാ ദിനേശ് ബീഡി ചെയർമാൻ എം.കെ. ദിനേശ് ബാബു, മുൻ നബാർഡ് ചീഫ് മാനേജർ വി.ആർ. രവീന്ദ്രനാഥ്, കേരളാ കാർഷിക സർവ്വകലാശാല റിട്ട. പ്രൊഫസർ ഡോ.പി. അഹമ്മദ് എന്നിവരടങ്ങിയ പാനലിസ്റ്റ് ആണ് റിയാലിറ്റി ഷോ നിയന്ത്രിച്ചത്.

കാർഷിക രംഗത്തെ പ്രവർത്തനം, സേവന പ്രവർത്തനങ്ങൾ,നൂതന ബാങ്കിംഗ് രീതികൾ നടപ്പിലാക്കിയത് എന്നിവ പരിഗണിച്ച് ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ച പുരസ്കാരം തൃശൂർ കിലയിൽ വെച്ച് ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രനും സെക്രട്ടറി കെ. ഷാനിഷ് കുമാറും നബാർഡ് മുൻ ചീഫ് മാനേജർ വി.ആർ.രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി.

#Collaborative #realityshow #Awarded #Chekyad #CooperativeBank

Next TV

Related Stories
#Interview | കുക്ക്; പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന് വളയത്ത്

Sep 15, 2024 10:38 PM

#Interview | കുക്ക്; പ്രായോഗിക പരീക്ഷയും അഭിമുഖവും 20 ന് വളയത്ത്

കല്ലുനിര ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും...

Read More >>
#Nabidhinam | ഒന്നിച്ചാൽ അനുമതി; വളയം കുറ്റിക്കാട്  നബിദിന ആഘോഷത്തിന് പൊലീസ് ഫോർമുല

Sep 15, 2024 04:47 PM

#Nabidhinam | ഒന്നിച്ചാൽ അനുമതി; വളയം കുറ്റിക്കാട് നബിദിന ആഘോഷത്തിന് പൊലീസ് ഫോർമുല

വളയം കുറ്റിക്കാട് നബിദിന ആഘോഷത്തിന് സുന്നിയിലെ ഇരു വിഭാ ഗങ്ങൾക്കും മുന്നിൽ പൊലീസ് ഫോർമുല...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Sep 15, 2024 02:11 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 15, 2024 12:26 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Sasha | സ്ത്രീകൾക്കൊപ്പം; സാഷ ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

Sep 15, 2024 10:15 AM

#Sasha | സ്ത്രീകൾക്കൊപ്പം; സാഷ ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യ ത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
Top Stories

News Roundup