എടച്ചേരി : (nadapuramnews.com) അവശ്യ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സപ്ലൈകോ ഷോപ്പിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു എടച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സയിദ് നടുച്ചാലിൽ സ്വാഗതവും യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡന്റ് ബഷീർ മാസ്റ്റർ മുഖ്യ പ്രഭാഷണവും നടത്തി. പരിപാടിയിൽ ഷാനവാസ്,യഹ്കൂബ്,അബ്ദുളള എടച്ചേരി തുടങ്ങിവർ സംസാരിച്ചു. കോവുക്കൽ അമ്മദ് നന്ദി പറഞ്ഞു.
#Price #increase #MuslimYouthLeague #state #committee #organized #protest