തൂണേരി : (nadapuramnews.com) ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരിയിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്നതിന്റെ തെളിവാണ് ഇവിടെയുള്ള ജനപങ്കാളിത്തമെന്ന് തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ അഭിപ്രായപ്പെട്ടു. പഞ്ചായത്തിൻ്റെ മറ്റു ഭാഗങ്ങളിൽ കാണാത്ത ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഒന്നാം വാർഡിൽ കാണുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒന്നാം വാർഡിലെ അറക്കൽ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫൗസിയ സലീം എൻ സി, യുകെ വിനോദ് കുമാർ , കെ. ചന്ദ്രിക , രജീഷ് വി കെ, എന്നിവർപ്രസംഗിച്ചു .
അബ്ദുല്ല സി കെ ,നസീർ കെ വി ,ഹമീദ് എൻ കെ , ഇബ്രാഹിം മറക്കൽ, അമ്മദ് പി കെ,ഷൈജു പി ,അജയൻ വി, എന്നിവർ സംബന്ധിച്ചു. വാർഡ് വികസന സമിതി കൺവീനർ ഒ എം മുസ്തഫ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ അബൂബക്കർ എ നന്ദിയും പറഞ്ഞു .
#Arakkal #road #inauguration #remarkable #public #participation