നാദാപുരം : (nadapuramnews.com) കല്ലാച്ചി പ്രൊവിഡൻസ് സ്കൂളിലെ ശാസ്ത്ര പ്രദർശനം ശ്രദ്ധേയമായി. കുട്ടിശാസ്ത്രജ്ഞർ തീർത്തത് വിസ്മയ കണ്ടുപിടുത്തങ്ങൾ പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത്തിൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൾ എം.കെ വിനോദൻ ഉദ്ഘാടനം ചെയ്തു.

അഡ്മിസ്ട്രേറ്റർ വിവി ബാലകൃഷ്ണൻ, പ്രധാന അധ്യാപിക ബീന സി എന്നിവർ ആശംസകൾ അർപ്പിച്ചു. സയൻസ് അധ്യാപകൻ സി.പി ജിതേഷ് നേതൃത്വം നൽകി. ആറ് , ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ശാസ്ത്ര മാതൃകകൾ തയ്യാറാക്കിയത്.
കാന്തിക ഫാൻ, ചന്ദ്രയാൻ 3, മെറ്റൽ ഡിറ്റക്ടർ, പെരിസ്കോപ്പ്, വാട്ടർ ഡിസ്പെൻസർ, മിനി എടിഎം മെഷീൻ, സൗരയൂഥം, വാട്ടർ പ്യൂരിഫയർ, എസ്കലേറ്റർ, ഇലക്ട്രിക് ബെൽ , വാക്കി ടോക്കി , സെൻസർ ലൈറ്റ്, കല്ലാച്ചി ഫെസ്റ്റ്, ബബിൾസ് ബോംബ്, ഭൂകമ്പങ്ങൾ കണ്ടെത്തുന്ന ഉപകരണം, ഹോളോഗ്രാം പ്രൊജക്ടർ, ഇലക്ട്രിക് ഗെയിം സിസ്റ്റം, മാഗ്നറ്റിക് ലൈറ്റ് ഡിസ്പെൻസർ തുടങ്ങിയവയാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
#science #fair #Amazing #discoveries #made #pediatricians #Providence